CinemaGeneralMollywoodNEWS

കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ എനിക്ക് തന്നെ എന്നെ മടുത്തു: സിനിമ ഇല്ലാതിരുന്ന കാലത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണം

അനിയത്തി പ്രാവിലൂടെ പ്രണയ നായകനായി തുടങ്ങിയെങ്കിലും പിന്നീട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കുഞ്ചാക്കോ ബോബന്‍ തന്റെ അക്കാലത്തെ സിനിമ കരിയറിനെ കുറിച്ചും മോശം സിനിമകള്‍ ചെയ്ത സന്ദര്‍ഭത്തെക്കുറിച്ചും ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്. അനിയത്തി പ്രാവിന് ശേഷം അത് പോലെയുള്ള ‘ചോക്ലേറ്റ്’ കഥാപാത്രങ്ങള്‍ മാത്രം ചെയ്തു പോരാന്‍ കാരണമായത് താന്‍ തന്നില്‍ പരീക്ഷണങ്ങള്‍ വരുത്താതിരുന്നത് കൊണ്ടാണെന്നും ഒരു മുടി പോലും കറുപ്പിക്കാതിരുന്ന തനിക്ക് സിനിമ ഇല്ലാതായി മാറിയതിനു കാരണം താന്‍ തന്നെയാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ വരികയും ഞാന്‍ ചെയ്യുന്ന സിനിമകള്‍ മോശമാകുകയും എന്റെ കഥാപാത്രങ്ങള്‍ മോശമാകുകയും ചെയ്തതോടെ എനിക്ക് കൂടുതല്‍ മടുപ്പായി. ആ സമയത്ത് ഒരു മുടി പോലും കറുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഞാന്‍ എന്റെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താന്‍ സമ്മതിച്ചിരുന്നില്ല. അതൊക്കെ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. എനിക്ക് സിനിമയില്‍ വലിയ ഒരിടവേള വന്നതിനു കാരണം എന്നെ ആരും ഒതുക്കിയതോ എനിക്ക് ആരും പാര പണിഞ്ഞതോ ഒന്നുമല്ല. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണം”. കുഞ്ചാക്കോ ബോബന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button