മലയാളത്തില്‍ മനോജ് കെ ജയന് എന്ന നടന്റെ സ്ഥാനം നായക നടന് എന്നതിനപ്പുറം ഏതു വേഷങ്ങളിലെക്കും പരിഗണിക്കാവുന്ന ശക്തനായ നടന് എന്നതാണ്. ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന സിനിമയിലെ കുട്ടന് തമ്പുരാനിലൂടെ തന്റെ അഭിനയ സാധ്യതകള്‍ തുറന്നിട്ട മനോജ് കെ ജയന് പിന്നീട് കിട്ടിയത് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ആയിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് മറക്കാന്‍ കഴിയാത്ത ഒരു അനുഭവം സര്‍ഗം എന്ന സിനിമയുടെ തെലുങ്ക് വേര്‍ഷനിലേക്ക് വിളിച്ചതാണെന്നും താന്‍ ഇല്ലെങ്കില്‍ ആ സിനിമ റീമേക്ക് ചെയ്യുന്നില്ല എന്ന് വരെ അവര്‍ തീരുമാനമെടുത്തിരുന്നുവെന്നും മനോജ് കെ ജയന് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
“സര്‍ഗം എന്ന സിനിമയേക്കാള്‍ പതിന്മടങ്ങ് പ്രതിഫലം വാങ്ങി ഞാന്‍ അഭിനയിച്ച സിനിമയാണ് അതിന്റെ തെലുങ്ക് റീമേക്ക്. ഞാന്‍ ഇല്ലെങ്കില്‍ അവര്‍ ആ സിനിമ ചെയ്യുന്നില്ല എന്ന് വന്നതോടെ എന്നിലെ നടന് ഞാന്‍ തന്നെ നല്കിയ താരമൂല്യമാണത്. ഹരിഹരന് സാറിനും അതിനെ പിന്തുണച്ചു. ഞാന്‍ തെലുങ്കില്‍ ഡയലോഗ് കാണാതെ പഠിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതമായിരുന്നു. കാരണം മലയാളത്തില്‍ നിന്ന് വന്ന ദേവന്, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളെല്ലാം പ്രോപ്റ്റിംഗ് ചെയ്താണ് അഭിനയിച്ചിരുന്നത്. തെലുങ്ക് സിനിമയിലേക്കുള്ള ആദ്യ ചവിട്ടു പടി എന്ന നിലയില്‍ കുട്ടന് തമ്പുരാന് എനിക്ക് നല്‍കിയത് വലിയ സ്വീകാര്യതയാണ്”. മനോജ് കെ ജയന് പറയുന്നു.
Post Your Comments