അയോധ്യയിലെ രാമക്ഷേത നിര്‍മാണത്തിനായി 30 ലക്ഷം സംഭവന നല്കി നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍. ഇതിനുപുറമെ, 11,000 രൂപയുടെ ചെക്കും അദ്ദേഹം നല്കി. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പവന് കല്യാണ്‍ പറഞ്ഞു.
ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇതേ ആവശ്യത്തിനായി 11,000 രൂപ സമാഹരിച്ചെന്നും പവന് കല്യാണ്‍ പറഞ്ഞു. നേരത്തെ നടൻ അക്ഷയ് കുമാറും സംഭാവന നൽകിയിരുന്നു.
Post Your Comments