CinemaGeneralLatest NewsMollywoodMovie GossipsNEWS

നടി ആത്മീയ രാജന്‌റെ വിവാഹം ഇന്ന്

കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ചാണ് ഇന്ന് നടിയുടെ വിവാഹം നടക്കുക

ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആത്മീയ രാജന്‍. ഇപ്പോഴിതാ താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ചാണ് ഇന്ന് നടിയുടെ വിവാഹം നടക്കുക. സനൂപാണ് ആത്മീയയുടെ പ്രതിശ്രുത വരന്‍. വിവാഹ സല്‍ക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.

ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ്‌ ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു. ജോജു ജോര്‍ജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ജോസഫിന് പിന്നാലെ ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button