
മുന്‍ ഡബ്ല്യുഡബ്ല്യുഇ താരവും ഹോളിവുഡ് സൂപ്പര്‍താരവുമായ ഡ്വെയ്ന്‍ ജോണ്‍സന്റെ മകൾക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകം മുഴുവൻ ആരാധകരുളള ഡ്വെയ്ന്റെ സൂപ്പർ സ്റ്റാർ തന്റെ മക്കളാണ്. മൂന്ന് മക്കളുളള റോക്കിന്റെ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നിറയെ ചിത്രങ്ങളാണ്.
അടുത്തിടെ ഡ്വെയ്ൻ പോസ്റ്റ് ചെയ്ത മകൾ ടിയാനയോടൊപ്പമുളള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ചര്‍ച്ച. മകളുടെ മുടി ചീകി സ്റ്റൈലാക്കുന്ന ഡ്വെയ്നിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
മുടി ചീകി കൊടുക്കുമ്പോൾ തന്റെ തലയിലെ എല്ലാ ജടകൾക്കും അച്ഛനാണ് കാരണക്കാരനെന്ന് ടിയാന ചിന്തിക്കുമെങ്കിലും നിമിഷ നേരം കൊണ്ട് അതെല്ലാം ശരിയാക്കി തന്നെ സുന്ദരിയാക്കുന്നത് അച്ഛന്റെ സ്വർണക്കൈകളാണെന്ന് അവൾ തിരിച്ചറിയും എന്നായിരുന്നു ഡ്വെയ്നിന്റെ കുറിപ്പ്.
https://www.instagram.com/p/CKYgTrZFyN4/?utm_source=ig_web_copy_link
‘ഞാൻ മൊട്ടയായിരിക്കാം എന്നാലും മുടിയെങ്ങനെ ചീകണമെന്നത് എനിക്കറിയാം’ ഇങ്ങനെയൊരു വാചകം കൂടി പറഞ്ഞാണ് ആരാധകരുടെ സ്വന്തം റോക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. മകളുടെയും അച്ഛന്റേയും പോസ്റ്റിന് രസകരമായ ഒട്ടേറെ കമെന്റുകളും വന്നു.
മക്കളോടൊപ്പെ ചിലവഴിക്കുന്ന സമയമാണ് തനിക്കേറ്റവും വിലപ്പെട്ടതെന്നും തനിക്ക് കിട്ടാത്തത് മക്കൾക്ക് നൽകേണമെന്നും മുമ്പും പല അഭിമുഖങ്ങളിലും ഡ്വെയ്ൻ പറഞ്ഞിട്ടുണ്ട്.
Post Your Comments