ആരാധകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവ നടിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവി നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാൻവി കപൂർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കറുത്ത നിറത്തിലുള്ള മിനി ഡ്രസ് ധരിച്ചാണ് ഇരുപത്തിമൂന്നുകാരിയായ ജാൻവി ചിത്രങ്ങൾക്ക് പോസ് ചെയ്തത്.ലൂസിയാന ബാൽഡെറാമയിൽ നിന്നാണ് ജാൻവി കറുത്ത വസ്ത്രം തെരഞ്ഞെടുത്തത്. ലേസ്ഡ് ബോഡികോൺ സിലൗറ്റും വളഞ്ഞ നെക്ക്ലൈനമാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. കാഴ്ചയിൽ സിംപിളായി തോന്നുമെങ്കിലും 470 യു.എസ് ഡോളറാണ് ഇതിന്റെ വില. അതായത് 34,309 രൂപ. വസ്ത്രധാരണം എടുത്തുകാട്ടാനായി ജാൻവിയുടെ തലമുടിയും ചിത്രത്തിൽ ഉയർത്തിക്കെട്ടിയ നിലയിലാണ്.
https://www.instagram.com/p/CKJh_TmFzKJ/?utm_source=ig_web_copy_link
Post Your Comments