അമ്പത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്‌ക്കാരം ആന്‍ഡേഴ്സ് റെഫന്‍ സംവിധാനം ചെയ്ത “ഇന്‍ടു ദ ഡാര്‍ക്ക്നെസ്” നേടി. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ചെന്‍ നിയന്‍ കോ, ചിത്രം ‘സൈലന്റ് ഫോറസ്റ്റ്’. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂഷോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനർഹനായി.
Read Also: ഞാന്‍ ചെയ്ത സിനിമ ആദ്യ സിനിമയായി പൃഥ്വിരാജ് പറയാറില്ല പകരം പറയുന്നത് നന്ദനം
ചലച്ചിത്ര മേളയുടെ സമാപന ദിവസമായ ഇന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. പോളിഷ് താരം സോഫിയ സ്റ്റാഫെയ്ജ് മികച്ച നടി, ‘ഐ നെവര്‍ ക്രൈ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. ബള്‍ഗേറിയന്‍ സംവിധായകന്‍ കാമേന്‍ കാവ്‌ലെവ് ‘ഫെബ്രുവരി’ എന്ന ചിത്രത്തിനായി സ്‌പെഷ്യല്‍ ജൂറി പരാമർശവും നേടി.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ബ്രസീലിയന്‍ സംവിധായകനായ കാസിയോ പെരേര ഡോസ് സാന്റോസ് നേടി. ‘വാലന്റിന’ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം. ‘ബ്രിഡ്ജ്’ ചിത്രത്തിന് ആസാമിസ് സംവിധായകന്‍ ക്രിപാല്‍ കലിത അര്‍ഹനായി. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം- ‘200 മീറ്റേഴ്സ്’, സംവിധാനം- അമീന്‍ നയേഫ്. കിയോഷി കുറോസവയുടെ ‘വൈഫ് ഓഫ് എ സ്‌പൈ’ ആണ് സമാപന ചിത്രം. ഹൈബ്രിഡ് രീതിയിലാണ് ഇത്തവണ ചലച്ചിത്ര മേള നടന്നത്.
Post Your Comments