സോഷ്യല്‍ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയിൽ ഒരു കൊച്ചു മിടുക്കി അവളുടെ അമ്മയോട് സംശയം ചോദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ പാഠപുസ്തകത്തിലെ പ്രയോഗങ്ങളിലെ അസമത്വത്തെ ചോദ്യം ചെയ്യുകയാണ് ഈ കൊച്ചുമിടുക്കി. ഇപ്പോഴിതാ നടി റിമ കല്ലിങ്കലും തനറെ ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
‘എന്തിനാണ് മാന്‍മെയ്ഡ് എന്നു പറയുന്നത്? എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്? അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ…?’ – ഈ ചോദിക്കുന്നത് എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നുന്ന ഈ കൊച്ചു പെണ്‍കുട്ടിയാണ്.
അമ്മ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോഴാണ് അവള് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
‘നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ’ എന്ന ക്യാപ്ഷനോടെയാണ് റിമ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
Post Your Comments