
കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകൻ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും പകർത്തിയ വീഡിയോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
ഇതു കണ്ടാൽ പട്ടെന്ന് ഓർമ്മ വരുന്നത് സിഐഡി മൂസയിലെ ക്ലൈമാക്സ് രംഗമാണെന്നാണ് വീഡിയോ കണ്ട ആരാധകന്റെ കമന്റ്. മാലിദ്വീപിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് സീറ്റിന് അടുത്തു നിന്നുളള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നിമിഷനേരംകൊണ്ടാണ് വിഡിയോ വൈറലായി മാറിയത്. മറ്റു രസകരമായ കമന്ററുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
ആടുജീവിതം, ജനഗണമന, കോൾഡ് കേസ്, തീർപ്പ്, കുരുതി, കടുവ, കറാച്ചി 81, ഭ്രമം, സ്റ്റാർ, വാരിയംകുന്നൻ, വിലായത്ത് ബുദ്ധ, മീറ്റർ ഗേജ് എന്നിവയാണ് പൃഥ്വിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
https://www.instagram.com/p/CKX4-2QgYRl/?utm_source=ig_web_copy_link
Post Your Comments