InterviewsLatest NewsNEWS

അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നതെന്ന് അജു വർഗീസ്

"ലവ് ആക്‌ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു"

അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്‌ഷൻ ഡ്രാമ എന്ന തന്റ്റെ ആദ്യ നിർമ്മാണ ചിത്രം പഠിപ്പിച്ചതെന്നും നടൻ അജു വർഗീസ് മനോരമയോട് പറഞ്ഞു.

താരത്തിൻറ്റെ വാക്കുകളിങ്ങനെ “ഈ അടുത്താണ് ഫൺടാസ്റ്റിക്ക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് ഞാനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചത്. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഞാൻ, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, ഗൗതമന്റ്റെ രഥം, സാജൻ ബേക്കറി എന്നിങ്ങനെ നാലു സിനിമകൾ ചെയ്തു. നാലും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തത്. ചിലപ്പോൾ ആദ്യമൊന്നും നമുക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ല. അങ്ങനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കിട്ടുന്ന നേട്ടങ്ങളൊന്നും നിലിനിൽക്കുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. ജീവിതം ഒരു ഏണി പോലെയാണ്.ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. എന്റ്റെ ചിന്തകളും വിശ്വാസങ്ങളുമാണ് ഞാൻ പറയുന്നത്. എല്ലാവർക്കും അങ്ങനെയാകണം എന്നില്ല.”

Read Also:“വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു”, പ്രതിഷേധവുമായി കമൽഹാസൻ

“അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എൻറ്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി. സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ എൻറ്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച് മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു. ലവ് ആക്‌ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിൻറ്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ല.”

shortlink

Related Articles

Post Your Comments


Back to top button