മാനസികാരോഗ്യത്തെക്കുറിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തുറന്നു പറയുന്നു. വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്നാണ് പ്രിയങ്ക പറയുന്നത്. രണ്‍വീര്‍ അലാബാദിയയുടെ ‘ദ രണ്‍വീര്‍ ഷോ’യിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.’
ജീവിതത്തിലെ പല ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തിട്ടുണ്ട്. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എന്താണ് എനിക്കു തോന്നുന്നതെന്നും, ഞാനെങ്ങനെ ഇതെല്ലാം മറികടക്കുമെന്നും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ആ വികാരങ്ങളെല്ലാം ഉൾക്കൊള്ളാനാണ് ഞാൻ അപ്പോൾ ശ്രമിച്ചത്. മനസ്സിൽ കുറ്റബോധം തോന്നാതിരിക്കാൻ അത് എന്നെ സഹായിച്ചു. സ്വയം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനൊപ്പം നമ്മളെ അറിയുന്നവരുടെ സഹായം കൂടി തേടണം. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാൻ സമീപിച്ചത്.
പക്ഷേ, സമൂഹമാധ്യമങ്ങളെ എപ്പോഴും മുഖവിലയ്ക്കെടുക്കാനാകില്ല. സോഷ്യൽ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ചു നിർത്തുമെങ്കിലും പലപ്പോഴും മാനസികമായി തളർത്തുന്നതിനു കാരണമാകാറുണ്ട്’- പ്രിയങ്ക പറയുന്നു. മാനസികമായി തളരുമ്പോള്‍ സഹായം തേടാൻ മടിക്കരുതെന്നും പ്രിയങ്ക പറയുന്നു.
Post Your Comments