കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷം ജയസൂര്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
‘വെള്ളം കണ്ടു. അതിമനോഹരമായ ചിത്രം. ജയേട്ടാ എന്താ പറയാ, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ. ഒരുപാട് ഇഷ്ടപ്പെട്ടു. അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എല്ലാവരും തിയേറ്ററുകളിൽ നിന്ന് തന്നെ ചിത്രം കാണുക’, ഉണ്ണി മുകുന്ദൻ പറയുന്നു.
‘ക്യാപ്റ്റന്’ ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘വെള്ള’ത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോനാണ് നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments