CinemaGeneralNEWS

എത്ര പണം നൽകിയാലും ഞാൻ അത് ചെയ്യില്ല : വിനീത് ശ്രീനിവാസൻ

2010 മുതൽ 2020 വരെയുള്ള പത്ത് വർഷ കാലയളവിൽ നാല് സിനിമകൾ മാത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളത്

അച്ഛൻ ശ്രീനിവാസന്റെ പേര് കളയാതെ സിനിമ ചെയ്തു കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ അത്ഭുത ഹിറ്റ് സമ്മാനിക്കുന്ന വിനീത്  ശ്രീനിവാസൻ റീമേക്ക് സിനിമകളുമായി ബന്ധപ്പെട്ട തന്റെ നിലപാട് തുറന്നു പറയുകയാണ്. തന്റെ സിനിമകൾ റീമേക്ക് ചെയ്യാൻ മറ്റൊരാൾക്ക് കൊടുക്കുന്നതിൽ മടിയില്ലെന്നും എന്നാൽ താൻ അത് മറ്റു ഭാഷയിലേക്ക് ചെയ്യാൻ താല്പര്യമില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും വിനീത് ശ്രീനിവാസൻ ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

“എന്റെ സിനിമകൾ ഒരിക്കലൂം എനിക്ക് റീമേക്ക് ചെയ്യാൻ താല്പര്യമില്ല. അത് മറ്റാരെങ്കിലും ചെയ്യുന്നത്തിൽ വിരോധവുമില്ല പക്ഷെ ഞാൻ ചെയ്യില്ല. കാരണം ഒരു സിനിമ ഞാൻ ഇവിടെ ചെയ്യുന്നതോടു കൂടി എന്റെ അതിനോടുള്ള പാഷൻ അവസാനിക്കും. ആ കഥാപാത്രത്തെ വീണ്ടും കൊണ്ട് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി എത്ര പണം നൽകാം എന്ന് പറഞ്ഞാലും ഞാൻ എന്റെ സിനിമ റീമേക്ക് ചെയ്യാൻ താല്പര്യം പ്രക്ടിപ്പിക്കില്ല”. വിനീത് ശ്രീനിവാസൻ പറയുന്നു.

2010 മുതൽ 2020 വരെയുള്ള പത്ത് വർഷ കാലയളവിൽ നാല് സിനിമകൾ മാത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളത്.  ‘തിര’ ഒഴിച്ച് ബാക്കി മൂന്നു സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button