കമ്മട്ടിപ്പാടം എന്ന ദുൽഖർ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മണികണ്ഠന്‍ ആചാരി. തന്റ്റെ വിശേഷങ്ങലല്ല പകരം മരിച്ചവർക്കു നേരെ ഉയർന്നുവന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാനായി മണികണ്ഠന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
Read Also: വിവാദങ്ങൾക്കൊടുവിൽ വിപ്ലവം സൃഷ്ടിക്കാന്‍ ഫൈസാ സൂഫിയായി പാർവതി എത്തുന്നു തന്റ്റെ പുതിയ സിനിമയെ കുറിച്ചോ വ്യക്തിപരമായ സന്തോഷങ്ങളോ പങ്ക് വയ്ക്കാനല്ല താന്‍ ഇപ്പോള്‍ ഫേസ്ബുക്ക് വീഡിയോയില്‍ വന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന മണികണ്ഠന്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഒരു യൂടൂബ് വീഡിയോയില്‍ കലാഭവന്‍ മണിയെ കുറിച്ചും, ലോഹിതദാസിനെ കുറിച്ചുമൊക്കെ പറയുന്ന ചില കാര്യങ്ങള്‍ ശരിയല്ലെന്നും, ജീവിച്ചിരുന്നപ്പോള്‍ പറയാത്ത കാര്യങ്ങള്‍ മരിച്ച് കഴിഞ്ഞ് പറയുന്നത് ശരിയല്ലെന്നും മണികണ്ഠന്‍ തുറന്നടിച്ചു. എല്ലാവര്‍ക്കും അറിയാം എല്ലാ നടീനടന്മാരെകുറിച്ചും . ജീവിച്ചിരിക്കുന്നവരെ കുറിച്ച് എന്ത് പറഞ്ഞാലും എതിര്‍ക്കാന്‍ അവരുള്ളത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ മരിച്ചപോയ കലാഭവന്‍ മണി അഹങ്കാരിയായിരുന്നുവെന്നും, പൊലീസുകാരനെ തല്ലിയെന്നുമൊക്കെ ഇപ്പോള്‍ പറയുന്നത് എന്തിനാണ്. എന്തുകൊണ്ടാണ് കലാഭവന്‍ മണി ജീവിച്ചിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരുന്നതെന്നും മണികണ്ഠന്‍ ചോദിക്കുന്നു. മാത്രമല്ല, ദശരഥം എന്ന സിനിമ ലോഹിതദാസ് അടിച്ച് മാറ്റിയതാണെന്നുമൊക്കെ ഇപ്പോള്‍ എന്തിന് പറയുന്നുവെന്നും. ഇവരൊക്കെ സാധാരണക്കാരുടെ മനസില്‍ സൂപ്പര്‍സ്റ്റാറുകളാണെന്നും, അതുകൊണ്ട് തന്നെ ഇത്തരം വാക്കുകള്‍ വല്ലാത്ത വേദനയുണ്ടാക്കുന്നുവെന്നും മണികണ്ഠന്‍ തന്റ്റെ വീഡിയോയിലൂടെ പങ്കുവച്ചു. പറ്റുമെങ്കില്‍ ഇത്തരം കച്ചവടം അവസാനിപ്പിക്കണമെന്നും പറഞ്ഞാണ് മണികണ്ഠന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
Post Your Comments