ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കാജോൾ. തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരം ആദ്യമായി തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിലെ പുതിയ ഷോയിലൂടെയാണ് കാജോൾ തന്റെ വ്യക്തിജീവിതത്തിലെ പ്രധാന കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്ക് നാലര വയസ്സുള്ളപ്പോഴാണ് അവര്‍ വേര്‍പിരിഞ്ഞതെന്നും എന്നാല്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കാജോള്‍ പറയുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ഷോംനു മുഖര്‍ജിയും നടി തനൂജയുമാണ് കാജോളിന്റെ മാതാപിതാക്കൾ. അനിയത്തിയും നടിയുമായ തനിഷ്ഠ ജനിച്ച് വൈകാതെ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞെന്ന് കാജോൾ പറഞ്ഞു.
പൊതുവെ മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളെ മാനസികമായി ബാധിക്കും. എന്നാൽ എനിക്കത് സംഭവിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ അനുവദിച്ചു തന്നു. ഞങ്ങളുടെ ബാല്യകാലം മനോഹരമായിരുന്നു. അച്ഛനെയും അമ്മയെയും ഞങ്ങള്‍ അഗാധമായി സ്നേഹിക്കുന്നു. മാതാപിതാക്കള്‍ ഒരുമിച്ചുണ്ടായിരുന്നിട്ടും എന്റെ സുഹൃത്തുക്കളില്‍ പലരുടെയും ബാല്യകാലം അത്ര നല്ലതായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ എത്ര ഭാഗ്യവതിയാണ്- കാജോള്‍ പറഞ്ഞു.
Post Your Comments