നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിച്ചിരിക്കുകയാണ്. ഈ മാസം 28ന് കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കോടതി വിസ്തരിക്കാനൊരുങ്ങുകയാണ്. അടുത്ത മാസം രണ്ടിന് സംവിധായകൻ നാദിർഷയെയും കോടതി വിസ്തരിക്കും.
കേസിലെ പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് കേസിൽ വിസ്താരം പുനഃരാരംഭിച്ചിരിക്കുന്നത്.
സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടൻ ഇടവേള ബാബു എന്നിവർ ഉള്‍പ്പെടെയുള്ളവരാണ് കേസിൽ മൊഴി മാറ്റി പറഞ്ഞത്. ഇതിനെ തുടർന്ന ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് കോടതി നടപടിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. പിന്നാലെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു.
Post Your Comments