പനജി: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ മൂന്ന് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളിയ മര്ദ്ദന്, ലങ്ക ദഹന്‍, രാജാ ഹരിശ്ചന്ദ്ര എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.
ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഇന്ന് പ്രദർശിപ്പിക്കും. 2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജേഷ് മണി സംവിധാനം ചെയ്ത സംസ്കൃത ചിത്രം നമോയും പ്രദര്‍ശനത്തിനെത്തും. ജയറാമാണ് ചിത്രത്തിലെ നായകന്.
Post Your Comments