ടെലിവിഷൻ പ്രേക്ഷകർ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് സീസൺ -3. പരിപാടിയിലേക്കുള്ള മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പലരുടെയും പേര് കേൾക്കുന്നുണ്ടെങ്കിലും യഥാർത്ഥ മത്സരാർത്ഥികൾ ആരെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നടി അനുമോൾ ബിഗ്ബോസിൽ മത്സരിക്കുന്നുണ്ട് എന്നുള്ള വാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനുമോൾ.
പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ വാർത്തകൾ ആണെന്നും ഇതുവരെ ബിഗ്ബോസിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അനുമോൾ പറയുന്നു. ഇ-ടൈംസിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു അനുവിന്റെ തുറന്നു പറച്ചിൽ. ‘ഷോയിലേക്കുള്ള എന്റെ പ്രവേശത്തെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. എല്ലാ ദിവസവും എനിക്ക് പലരിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
ബിഗ് ബോസിൽ പോകരുതെന്ന് ചിലർ പറയുമ്പോൾ, മറ്റു ചിലർ എന്നോട് പോകാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നിലവിൽ ഞാൻ ഷോയിൽ പ്രവേശിക്കുന്നുവെന്നത് വ്യാജ വാർത്തയാണ്. എന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ല എന്നും അനു പ്രതികരിച്ചു. അതേസമയം തനിക്ക് അവസരം ലഭിച്ചാൽ തീർച്ചയായും പോകുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അനു പറയുന്നു.
Post Your Comments