CinemaGeneralMollywoodNEWS

ഇരുപത്തിയൊൻപതാം വയസ്സിൽ വേറെ ഒരു യുവ നടനും ചെയ്യാത്തതത് മോഹൻലാൽ ചെയ്തു

ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങൾ മൂന്നു മാസത്തെ ഇടവേളകളിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ

മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ താൻ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും താൻ ചെയ്ത മൂന്നു സിനിമകളുമായി ബന്ധപ്പെട്ടു മോഹൻലാൽ എന്ന നടനെ ചേർത്തു വയ്ക്കുമ്പോൾ അതൊരു വലിയ അഭിമാനമായി തന്റെ മനസ്സിൽ നിൽക്കുന്നുവെന്നതിന്റെ യഥാർത്ഥ കാരണം ‌ തുറന്നു പറയുകയാണ് സിബി മലയിൽ. ഒരേ പ്രായത്തിൽ മോഹൻലാൽ ചെയ്ത മൂന്ന് മികച്ച സിനിമകളെക്കുറിച്ചാണ് സിബി മലയിലിന്റെ തുറന്നു പറച്ചിൽ.

“കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള ഈ മൂന്ന് സിനിമകളിലെ മോഹൻലാൽ കഥാപാത്രത്തിനും ഒരേ ഏജ് ഗ്രാഫല്ല . മോഹൻലാൽ തന്റെ ഇരുപത്തിയൊൻപതാം വയസ്സിൽ ചെയ്ത വ്യത്യസ്തമായ ഈ മൂന്ന് സിനിമകൾ ഇന്ന് ആ പ്രായത്തിൽ നിന്ന് കൊണ്ട് ഒരു യുവ നടന് ചെയ്തു ഫലിപ്പിക്കാൻ ഒരിക്കലും സാധ്യമല്ല. അത്രയും ചെറിയ പ്രായത്തിൽ അത്രത്തോളം ആഴമേറിയ കഥാപാത്രങ്ങൾ ചെയ്തു ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങൾ മൂന്നു മാസത്തെ ഇടവേളകളിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ മോഹന്ലാലിനോളം പ്രാപ്തനായ ഒരു നടൻ മലയാള സിനിമയിൽ ഇല്ലെന്നു തന്നെ പറയാം. ഞാൻ ചെയ്ത എന്റെ ഈ മൂന്നു സിനിമകൾ മോഹൻലാൽ എന്ന നടന്റെ വളർച്ചയുടെ അടയാളമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്. ഓരോ സിനിമകളിലെയും ക്യാരക്ടർ ഘടന അത്രത്തോളം വിഭിന്നമായിരുന്നു”.  സിബി മലയിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button