CinemaGeneralMollywoodNEWS

‘മേലെ പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിന് അന്ന് അവാർഡ് തഴഞ്ഞു, കാരണം ഇതായിരുന്നു: രാജസേനൻ പറയുന്നു

വില്ലനായി വന്ന മോഹൻലാൽ പോലും ഹാസ്യം ചെയ്തത് കൊണ്ട് മാത്രമാണ് പിന്നീട് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത്

നിരുപദ്രവകരമായ നർമം മലയാള സിനിമയ്ക്ക് പരിചയപെപ്പടുത്തിയ എഴുത്തുകാരനാണ് രഘുനാഥ് പലേരി. അദ്ദേഹത്തിന്റെ സിനിമകളിലെ ചിരിയിടങ്ങൾ നർമത്തിന്റെ നിലവാര ഭംഗി വിളിച്ചോതുമ്പോൾ രഘുനാഥ് പലേരി എഴുതി രാജസേനൻ സംവിധാനം ചെയ്തു പ്രേക്ഷകർക്ക് പ്രിയങ്കരമായി തീർന്ന ഒരു സിനിമയുണ്ട് ‘മേലെ പറമ്പിൽ ആൺവീട്’ . മലയാള സിനിമയ്ക്ക് ചിരിയുടെ പുതു നിറം സമ്മാനിച്ച മേലെ പറമ്പിലെ ആൺവീട് എന്ന സിനിമയിൽ ജനപ്രിയ താരങ്ങളും ഫലിതങ്ങൾ കൊണ്ട് ഘോഷയാത്ര നടത്തുന്നുണ്ട് .വില്ലൻ വേഷങ്ങളിൽ പേക്ഷകരെ അടിമുടി വിറപ്പിച്ച നരേന്ദ്ര പ്രസാദ് പോലും ഗംഭീരമായി കോമഡി റൂട്ടിലേക്ക് മാറുമ്പോൾ സിനിമയുടെ സ്വീകാര്യത ജന ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. താൻ എടുത്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘മേലെ പറമ്പിൽ ആൺവീട്’ എന്ന സിനിമായാണെന്നു പറയുമ്പോഴും അതുമായി ബന്ധപ്പെട്ട വിഷമകരമായ അനുഭവം  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് പങ്കുവയ്ക്കുകയാണ് മലയാള സിനിമയുടെ ഒരു കാലത്തെ ഹിറ്റ് സംവിധായകൻ.

“സിനിമയിൽ ഹാസ്യം എന്നത് ഏറ്റവും പ്രധാനമാണ്. എല്ലാത്തിന്റെയും ബേസ് ഹാസ്യമാണ്. വില്ലനായി വന്ന മോഹൻലാൽ പോലും ഹാസ്യം ചെയ്തത് കൊണ്ട് മാത്രമാണ് പിന്നീട് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത് . ഞാൻ ചെയ്ത സിനിമകളിൽ ഏറ്റാവും മികച്ച നർമ്മ ചിത്രമായിരുന്നു ‘മേലെ പറമ്പിൽ ആൺവീട്’ പക്ഷേ ആ സിനിമയെ അവാർഡിന് പരിഗണിച്ചിട്ടു ജൂറി അത് തഴഞ്ഞു. അതിന്റെ കാരണം അത് ഹാസ്യ ചിത്രമാണെന്നുള്ളതായിരുന്നു . ഹാസ്യ രസമുള്ള സിനിമകൾക്ക് അവാർഡ് നൽകരുതെന്ന വിചിത്ര ചിന്താഗതി അന്ന് എല്ലാവരിലുമുണ്ടായിരുന്നു”. രാജസേനൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button