![](/movie/wp-content/uploads/2020/10/untitled-1-29.jpg)
തന്റെ സിനിമകളിലെ കഥാപാത്രത്തിന്റെ നന്മ കാണാതെ അതിലെ തിന്മയെ മാത്രം ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ച് സംവിധായകൻ ലാൽ ജോസ്. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ നായക കഥാപാത്രമായ ഡോക്ടർ അരുൺ കുമാർ എല്ലാ മോശം പ്രവൃത്തിയും ചെയ്തിട്ടും അയാൾക്ക് പതിവ്രതയായ ഭാര്യയെ ലഭിക്കുന്നത് അതിലെ സ്ത്രീ വിരുദ്ധതയാണ് പ്രകടമാക്കുന്നതെന്നും, നായകനെ വെള്ളം പൂശാൻ അത്തമൊരു ക്ളൈമാക്സ് സിനിമയിൽ മനപൂർവം കൊണ്ട് വന്നതിനെതിരെയും ലാൽ ജോസ് വിമർശനം കേട്ടിരുന്നു .
‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയിലെ ഡോക്ടർ അരുൺ കുമാറിനെക്കുറിച്ച് ലാൽ ജോസിന്റെ മറുപടി ഇങ്ങനെ
“അങ്ങനെയൊരു പതിവ്രതയായ ഭാര്യയെ അരുൺ കുമാറിന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ ഭാഗ്യമാണ്. എന്റെ നായകൻ ചെയ്തു പോയ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുന്ന ആളാണ് എന്നിട്ടു ഒരു നല്ല വ്യക്തിയായി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ആ കഥാപാത്രത്തിന്റെ നന്മകളെ കാണാതെ അതിനുള്ളിലെ തിന്മകൾ പ്രേക്ഷകർ ചികയുന്നു. എന്നത് എന്ത് കൊണ്ടാണെന്നു എനിക്ക് മനസിലാകുന്നില്ല. തന്റെ ഹിറ്റ് സിനിമയിലെ കഥാപാത്രത്തെ പരാമർശിച്ചു കൊണ്ട് ഒരു ചാനൽ അഭിമുഖത്തിൽ ലാൽ ജോസ് പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീ ശബ്ദം ശക്തമായി സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്തുമ്പോൾ ഇത്തരം സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പ്രേക്ഷകർ തുറന്നെഴുതുന്നുണ്ട്”.
Post Your Comments