മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രീസ്റ്റ്’ . ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്ലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടീഷര്ട്ടിനു പുറത്ത് ഒരു ഗ്രേ ഡെനിം ഷര്‍ട്ടും ബ്ലാക്ക് പാന്റ്സും തോളിലൂടെ ഇട്ടിരിക്കുന്ന ക്രോസ് ബാഗും കഴുത്തിലെ കുരിശുമാലയും കണ്ണാടിയും വളര്‍ത്തിയ താടിയുമൊക്കെ ചേരുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പാണ് പുറത്തു വിട്ടിരിക്കുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സംവിധായകന്റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര് ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Post Your Comments