‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് യഷ്. കെ ജി എഫ്’ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഇപ്പോഴിതാ യഷ് ഭാര്യക്കും മക്കൾക്കുമൊപ്പം അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ്. മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന യഷിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
https://www.instagram.com/p/CKRZy3nn-zb/?utm_source=ig_web_copy_link
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2016ല്‍ ആണ് ഇരുവരും വിവാഹിതരായത്. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്.
2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അയ്റ, യഥർവ് എന്നിങ്ങനെ രണ്ടു കുട്ടികളാണ് യഷ്- രാധിക ദമ്പതികൾക്ക് ഉള്ളത്.
Post Your Comments