
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകൾ അടച്ചതുമൂലം പ്രതിസന്ധി നേരിട്ട ചിത്രങ്ങളിൽ ഒന്നാണ് കോഴിപ്പോര്. നവാഗതരായ ജിനോയ്-ജിബിറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ‘കോഴിപ്പോര്’ . ഇപ്പോഴിതാ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്.
ജെ പിക് മൂവിസിന്റെ ബാനറിൽ വി ജി ജയകുമാർ ആണ് നിര്‍മ്മാണം. ജിനോയ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. പൗളി വത്സൻ, ജോളി ചിറയത്ത്, ഇന്ദ്രൻസ്, വീണ നന്ദകുമാർ, നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, സോഹൻ സീനുലാൽ, അഞ്ജലി നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണൻ. ബിജിബാൽ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗും ഷെഫിൻ മായൻ സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
Post Your Comments