ശ്രുതി ഹാസന്, അമല പോള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രമാണ് പിത കാതലു. ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാഗ് അശ്വിന്, തരുണ്‍ ഭാസ്കര്‍, ബി വി നന്ദിനി റെഡ്ഡി, സങ്കല്പ് റെഡ്ഡി എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ഈഷ റെബ്ബ, ലക്ഷ്മി മഞ്ചു, ജഗപതി ബാബു, സത്യദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 19 ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
Post Your Comments