വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു. ആഷിക്ക് അബു ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിൽ റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും.
‘സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.’–ആഷിക്ക് അബു കുറിച്ചു.
സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ബിജിബാൽ, റെക്സ് വിജയൻ. എഡിറ്റിങ് സൈജു ശ്രീധരൻ.
1964 ല്‍ എ. വിൻസന്റ് സംവിധാനം ചെയ്ത് ഭാര്‍ഗവീ നിലയം ഒരുക്കിയത് നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കിയിരുന്നു. ഇന്നും സിനിമാപ്രേമികൾ ചർച്ച ചെയ്യുന്ന ക്ലാസിക് ആണ് ഭാർഗവീ നിലയം.
Post Your Comments