CinemaGeneralMollywoodNEWS

മമ്മൂട്ടി അന്ന് കഴിക്കുന്ന ഭക്ഷണം ഇന്ന് രുചിച്ചു പോലും നോക്കില്ല : എസ് എൻ സ്വാമി

സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അയാൾ അയാളുടെ ശീലങ്ങൾ മാറ്റിവച്ചു

മമ്മൂട്ടി മലയാള സിനിമയിൽ ഇന്നും സജീവമായി നിലനിൽക്കുന്നതിന്റെ യഥാർത്ഥ കാരണം പറഞ്ഞു പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി കഴിച്ചിരുന്ന ആഹാരങ്ങൾ ഇന്ന് അദ്ദേഹം രുചിച്ചു പോലും നോക്കാൻ തയ്യാറാകില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഡെഡിക്കേഷൻ ആണ് അത് വെളിവാക്കുന്നതെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തതിൽ സംസാരിക്കവെ എസ് എൻ സ്വാമി പറയുന്നു.

“അയാൾ അയാളുടെ പ്രൊഫഷനിൽ നിൽക്കാൻ വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യയിൽ എന്തെല്ലാം ലഭ്യമാണോ അതെല്ലാം അയാൾ ഉപയോഗിക്കും. എനിക്ക് മമ്മൂട്ടിയെ ഏകദേശം നാൽപ്പത് വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്തു മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്ന് രുചിച്ചു പോലും നോക്കില്ല. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു. മമ്മൂട്ടി പണ്ട് പുകവലിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം സിഗരറ്റ് തൊടാറില്ല. സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അയാൾ അയാളുടെ ശീലങ്ങൾ മാറ്റിവച്ചു. മമ്മൂട്ടിയോടൊപ്പം വന്ന അന്നത്തെ ഹിന്ദിയിലെ സൂപ്പർ താരങ്ങളെ ഇന്ന് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. രണ്ടു രണ്ടര ഇരട്ടി മമ്മൂട്ടിയാണ് എല്ലാവരും. ആകാരം കൊണ്ടും, പ്രകൃതം കൊണ്ടും അത്രത്തോളം വ്യത്യാസമുണ്ട്. അവരുടെ കാഴ്ചപാട് അല്ല മമ്മൂട്ടിയുടേത്. മമ്മൂട്ടി ഇന്ന് സിനിമയിൽ നിലനിൽക്കുന്നതിനു കാരണക്കാരൻ അയാൾ മാത്രമാണ്”. എസ് എൻ സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button