മാസ്റ്റർ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹൻ. ഇപ്പോഴിതാ കോവിഡ് കാലത്ത് ആളുകൾ അശ്രദ്ധമായി മാസ്ക് ധരിക്കുന്ന രീതികൾ കാണിച്ചുകൊണ്ട് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാളവിക.
അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CKQZ31IHEgg/?utm_source=ig_web_copy_link
Post Your Comments