GeneralLatest NewsMollywoodNEWSSpecialTV Shows

അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ

ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്

അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും ബിസിനസ്സുകാരനുമായ രോഹിത്തുമായിട്ടായിരുന്നു എലീനയുടെ വിവാഹ നിശ്ചയം.തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ആറു വർഷത്തെ പ്രണയമാണ് വിവാഹനിശ്ചയത്തിൽ എത്തിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷർട്ടും ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി. ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button