തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ശാലിനിയുടെയും ഒരു പഴയകാല ചിത്രമാണ് വൈറലാകുന്നത്.
അജിത്തും ശാലിനിയും സാക്ഷാല്‍ മൈക്കിള്‍ ജാസ്കനൊപ്പം എന്ന കുറിപ്പോടെയാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.എന്നാൽ ചിത്രം കൂടുതൽ ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കും അത് മൈക്കിള്‍ ജാക്സണല്ല, അദ്ദേഹത്തിന്റെ അപരനാണ് ചിത്രത്തില്‍ എന്ന്. എന്ത് തന്നെയാണെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടൊരിക്കുകയാണ്.
Post Your Comments