BollywoodCinemaGeneralLatest NewsNEWS

താണ്ഡവിന്റെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ യു.പി പോലീസ് മുംബൈയിലെത്തി

വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്

മുംബൈ: താണ്ഡവ് വെബ് സീരീസിനെതിരെ ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ ഉത്തര്‍പ്രദേശ് പോലീസ് മുംബൈയിലെത്തി. ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, തിരക്കഥാകൃത്ത് ഗൗരവ് സൊളാങ്കി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടനവധിയാളുകളാണ് താണ്ഡവിനെതിരേ രംഗത്ത് വന്നിരിക്കുന്നത്.

പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. വിവാദരംഗങ്ങള്‍ നീക്കം ചെയ്യാനും വെബ് സീരീസില്‍ മാറ്റം വരുത്താനുമുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button