മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിയമനടപടികൾ നേരിടുകയാണ് സെയിഫ് അലിഖാന് നായകനായെത്തിയ താണ്ഡവ് വെബ് സീരിസ്. നിരവധി രാഷ്ട്രീയസംഘടനകൾ ആണ് താണ്ഡവ് വെബ് സീരീസിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ വരുത്താൻ താണ്ഡവിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചു.താണ്ഡവ് സംവിധായകൻ അലി അബ്ബാസ് സഫർ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഔദ്യോഗിക പ്രസ്താവന നടത്തിയത്.
നേരത്തെ താണ്ഡവ് നിർമാതാക്കൾ ഖേദം പ്രകടിപ്പിച്ചിരുന്നു. വെബ് സീരീസ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയെന്നും ഇതൊരു പൂർണ ഫിക്ഷൻ ആണെന്നും അലി പറഞ്ഞിരുന്നു.
ഹൈന്ദവ വികാരം താണ്ഡവ് വെബ് സീരീസ് വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിരവധി പേരാണ് സീരീസിന് എതിരെ രംഗത്തെത്തിയത്. ഷോ സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിന് വിവര, പ്രക്ഷേപണ മന്ത്രാലയം നേരത്തെ നോട്ടീസ് നൽകിയിരുന്നു. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ക്രിതിക കംറ, സാറ ജെയ്ൻ ഡയ്സ്, ഗൗചർ ഖാൻ, ഡിനോ മോറിയ, കുമുദ് മിശ്ര, ഷൊനാലി നഗ്രാനി, അനുപ് സോനി, നേഹ ഹിംഗേ, സന്ധ്യ മൃദുൽ, അമ്യറ ഡാസ്റ്റർ എന്നിവരാണ് വെബ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments