CinemaGeneralMollywoodNEWS

വിവാഹ ശേഷം ഞാൻ ചെയ്ത ആദ്യ സിനിമ എന്റെ ബുദ്ധി മോശമല്ല: തുറന്നു പറഞ്ഞു നവ്യ നായർ

കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു

സിബി മലയിൽ സാംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നവ്യ നായർ വാണിജ്യ സിനിമകളിലും ഓഫ് ബീറ്റ് സിനിമകളിലും ഒരു പോലെ ഉപയോഗപ്പെടുത്താൻ സംവിധായകർക്ക് കഴിയുന്ന നായികയായിരുന്നു കല്യാണ രാമൻ ചെയ്ത അതെ നവ്യ തന്നെ കണ്ണേ മടങ്ങുക ചെയ്തപ്പോൾ പ്രേക്ഷകർ അത്ഭുതത്തോടെയാണ് നവ്യയുടെ പ്രകടനത്തെ നോക്കി കണ്ടത്. പക്ഷെ അധികം സിനിമകൾ ചെയ്യാതെ വിവാഹ ജീവിതത്തിലേക്ക് മടങ്ങിപ്പോയ നവ്യ നായർ എന്ന അഭിനയ പ്രതിഭ പിന്നീട് തിരിച്ചു വന്നത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലാൽ നായകനായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം കണ്ടില്ല സി വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തെരഞ്ഞെടുത്തതിൽ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്നും വിജയിക്കേണ്ട ഒരു സിനിമയുടെ പരാജയത്തെ ഭാഗ്യ ദോഷമായി കാണുന്നുവവെന്നും ഒരു ടെലിവിഷൻ മാദ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ നവ്യ പറയുന്നു

“വിവാഹ ശേഷം കേട്ട സ്ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button