GeneralLatest NewsMollywoodNEWSVideos

നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ ; റിമ കല്ലിങ്കലിന് പിറന്നാൾ ആശംസയുമായി ആഷിഖ് അബു

എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ,” എന്നാണ് റിമയ്ക്ക് ആഷിഖിന്റെ ആശംസ

അഭിനയംകൊണ്ടും വ്യക്തിത്വം കൊണ്ടും എപ്പോഴും വേറിട്ട് നിൽക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. ഇന്ന് റിമയുടെ ജന്മദിനമാണ്. ഭർത്താവും സംവിധായകനുമായ ആഷിഖ് അബു ആശംസയുമായി എത്തിയിരിക്കുകയാണ്. “എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ,” എന്നാണ് റിമയ്ക്ക് ആഷിഖിന്റെ ആശംസ. നിമിഷ നേരംകൊണ്ടാണ് ആഷിഖിന്റെ പോസ്റ്റ് വൈറലായത്.

https://www.instagram.com/p/CKLIYy7Anaa/?utm_source=ig_web_copy_link

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button