
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നൽകി നടൻ അക്ഷയ് കുമാർ. ഏവരും തങ്ങളാള്‍ പറ്റാവുന്നത് പോലെ സംഭാവന നൽകി സഹായിക്കണമെന്നും ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും താരം ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് അക്ഷയ് ഇക്കര്യം വ്യക്തമാക്കിയത്.
രാമായാണ കഥ പറഞ്ഞു കൊണ്ടാണ് അക്ഷയ് കുമാര്‍ പണം സംഭാവന നല്കാന് ആവശ്യപ്പെടുന്നത്. രാമസേതു നിര്‍മ്മിക്കാന്‍ എങ്ങനൊണ് അണ്ണാന് കുഞ്ഞ് സഹായിച്ചതെന്ന കഥയാണ് പറഞ്ഞു കൊടുത്തത്. ഈ കഥയിലേത് പോലെ എല്ലാവരും തങ്ങളാള്‍ പറ്റാവുന്നത് പോലെ സഹായിക്കണമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ചിലര്‍ക്ക് വാനരനാകാം ചിലര്‍ക്ക് അണ്ണാന് ആകാമെന്നും അക്ഷയ് കുമാര്‍ പറയുന്നു.
ഞാന്‍ ഇതിന് തുടക്കമിടുകയാണ്. നിങ്ങളും എനിക്കൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീരാമന് പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഇത് നമ്മുടെ വരും തലമുറയെ സഹായിക്കും എന്ന് അക്ഷയ് കുമാർ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
Post Your Comments