GeneralLatest NewsMollywoodNEWS

പത്താം വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസകളുമായി പിഷാരടി

ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്

മിമിക്രിയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറി അവതാരകനായും പിന്നീട് നടനായി സിനിമയിലും ഇപ്പോൾ സംവിധായകനായും തിളങ്ങുന്ന താരമാണ് രമേഷ് പിഷാരടി. കോമഡികൾ പറയുന്ന കാര്യത്തിൽ മുൻപന്തിയിലാണ് പിഷാരടി. നിമിഷനേരംകൊണ്ടാണ് താരം ആളുകളെ കയ്യിലെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി തമാശ നിറഞ്ഞ പോസ്റ്റുകൾ ഇടുന്ന താരത്തിന്റെ ആരാധകർ ക്യാപ്ഷൻ സിംഹം എന്നുമുള്ള പേരുകൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് പിഷാരടി.

തങ്ങളുടെ പത്താം വിവാഹ വാർഷികത്തിന് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. പത്താം വിവാഹ വാർഷികം ആഘോഷിക്കുന്നു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.അടുത്തിടെ രമേഷ് പിഷാരടിയും ഭാര്യ സൗമ്യയും മൂന്നു മക്കളും ഒന്നിച്ചുള്ളൊരു വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്.

https://www.instagram.com/p/CKJ8r4UHCi6/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button