പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സ്വര ഭാസ്കര്‍. സാമൂഹിക വിഷയങ്ങളിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന താരത്തിന്റെ വലതു പക്ഷത്തിനെതിരെയുള്ള ശക്തമായ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിനോടുള്ള ഒരു ആരാധകന്റെ ചോദ്യമാണ്.
വലതു പക്ഷക്കാരനാണെങ്കില്‍ കൂടി സ്വരയെ ഇഷ്ടപ്പെടാന്‍ അനുവദിക്കുമോ എന്നായിരുന്നു സിദ്ധാര്‍ഥ് ജെയിന് എന്ന ട്വിറ്റര്‍ യൂസറിന്റെ ചോദ്യം. ഈ ചോദ്യത്തിന് രസകമായ മറുപടിയുമായി നടിയുമെത്തി. ക്വസ്റ്റിന് ഓഫ് ദി ഡേ എന്ന അടിക്കുറിപ്പിലാണ് താരം വലത് ആരാധകന്റെ ചോദ്യം റീട്വീറ്റ് ചെയ്തത്. വ്യത്യസ്തങ്ങളായ ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി.
Post Your Comments