GeneralLatest NewsMollywoodMovie GossipsNEWSSpecial

പോസ്റ്റിടാൻ കാണിച്ച തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നുവെന്ന് കമന്റ് ; വിമർശകന് മറുപടിയുമായി മീനാക്ഷി

സഹായം ചോദിച്ച മീനാക്ഷിയുടെ പോസ്റ്റിന് നേരെ ആക്ഷേപ കമന്റ്

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീനാക്ഷി. അവതാരകയായും തിളങ്ങുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ മീനാക്ഷി അടുത്തിടയിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ താരത്തെ അപമാനിച്ചുകൊണ്ട് വന്ന കമന്റിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് മീനാക്ഷി. സിനിമാമേഖലയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനെ സഹായിക്കണം എന്ന് അഭ്യർഥിച്ച് മീനാക്ഷി ഇട്ട കുറിപ്പിന് നേരെയാണ് ചിലരുടെ ആക്ഷേപ കമന്റുകൾ.

‘കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നാണ് ഒരാളുടെ കമന്റ്.

എന്നാൽ ഇയാൾക്ക് നല്ല മറുപടിയും മീനാക്ഷി നൽകി : ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’ മീനാക്ഷി കുറിച്ചു.

മീനാക്ഷിയുടെ കുറിപ്പ്
കുറിപ്പ് ഇങ്ങനെ: ഒന്ന് ശ്രദ്ധിക്കാമോ. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോൾ വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്നു).ഫിലിം ഫീൽഡിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കിൽ ഒരു ചെറിയ സഹായം ചെയ്യാമോ?

shortlink

Related Articles

Post Your Comments


Back to top button