ഒരുകാലത്ത് സീരിയലിലെ ജഗതി ശ്രീകുമാര്‍ എന്നറിയപ്പെട്ടിരുന്ന തനിക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സിനിമ സീരിയല്‍ രംഗത്ത് സജീവമാകാന്‍ കഴിയാതിരുന്നതിന്റെ കാരണം തുറന്നു പറയുകയാണ് നടി മഞ്ജു പിള്ള. ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച തനിക്ക് അത് സഫലമായപ്പോള്‍ അവളെ മറ്റൊരാളുടെ കയ്യില്‍ കൊടുത്ത് സിനിമയില്‍ പോയി അഭിനയിക്കാന്‍ തോന്നിയില്ലെന്നും ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ തന്റെ സ്വകാര്യ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് മഞ്ജു പിള്ള പറയുന്നു.
“ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമാ സീരിയല്‍ രംഗത്തുണ്ട്. വളരെ തിരക്കിലായ വര്‍ഷങ്ങള്‍. ഒരേ ദിവസം രണ്ടും മൂന്നും സീരിയലുകളുടെ ഷൂട്ട്. സീരിയലിലെ ജഗതി ശ്രീകുമാര്‍ എന്നൊരു വിളിപ്പേര് അന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷേ മകള്‍ ജനിച്ചതോടെ എനിക്ക് ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കണമെന്ന് തോന്നി. മോളുണ്ടായപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഒരു പെണ്‍കുഞ്ഞിനെയാണ് ഞാന്‍ ആഗ്രഹിച്ചതും. ജോലിത്തിരക്കില്‍ മോളെ മറ്റൊരാളെ ഏല്‍പ്പിച്ചു പോകാന്‍ എനിക്ക് കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ തിരക്കുകള്‍ ഒഴിവക്കുകയായിരുന്നു. ചാനലില്‍ ഒരു വര്‍ക്കും രണ്ടോ മൂന്നോ സിനിമകളും മാത്രമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഞാന്‍ ആകെ ചെയ്തത്. മോളിപ്പോള്‍ മുതിര്‍ന്നു അതുകൊണ്ട് സിനിമയില്‍ സജീവമാകാനാണ് പ്ലാന്‍”.
Post Your Comments