Coming SoonGalleryLatest NewsMovie Gossips

‘42 വയസായില്ലേ ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടേ, ഇതല്ലേ മകൾ പഠിക്കുക’?; പൂർണിമയ്ക്കെതിരെ സൈബർ ആക്രമണം

പൂർണിമയ്ക്കെതിരെ സദാചാര ആങ്ങളമാർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഡിസൈനറുമൊക്കെയാണ് നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ കൂടിയായ പൂർണിമ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലും സജീവമാകുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പൂർണിമ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. കുടുംബത്തിനോടൊപ്പം ഗോവയിൽ വെച്ച് പിതുവർഷം ആഘോഷിച്ചത് ഏറെ വൈറലായിരുന്നു.

ഇപ്പോഴിതാ, ഗോവൻ വെക്കേഷന് പൂർണിമ അണിഞ്ഞ വസ്ത്രമാണ് സദാചാര ആങ്ങളമാർക്ക് പ്രശ്നമായിരിക്കുന്നയ്ത്. പൂര്ണിമയുടെ സ്റ്റൈലിഷ് വീഡിയോയ്ക്കെതിരെ ഓൺലൈൻ ആങ്ങളമാർ രംഗത്തെത്തി. ‘ഇത്രയും വയസായില്ലേ ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടേ’ എന്നാണ് ഒരാൾ ചോദിക്കുന്നത്. പൂർണിമയെ കണ്ടല്ലേ മക്കൾ പഠിക്കുന്നതെന്നും പറയുന്നവരുണ്ട്.

Also Read: പുതിയ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ ; ചിത്രങ്ങൾ

അൾട്രാ മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാൻ നടി എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂർണിയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടെ പുതിയ പ്രോജ‍ക്ട്. നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി–ഇംഗ്ലിഷ് ചിത്രമായ കൊബാൾട് ബ്ലുവിലും പ്രധാനവേഷത്തിൽ നടി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button