
യുവനായികമാരിൽ ഏറെ ശ്രദ്ധേയയാണ് പ്രയാഗ മാര്ട്ടിന്. മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് ഒരു മാസികയ്ക്ക് നല്കിയാഭിമുഖത്തിൽ പ്രയാഗ പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ .. ‘ഇപ്പോള്‍ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവര്ക്കും ഒരു വോയ്സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തില്‍ നിന്ന് വരണം എന്നോ ഇന്ന ജാതിയില്‍പ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെന്‍ഡര്‍ ആകണമെന്നോ ഒന്നുമില്ല.
read also:കാമുകിയെ ചതിച്ചയാളല്ല താന്‍; വിവാഹ മോചനത്തെക്കുറിച്ചു ജഗതി ശ്രീകുമാർ പറഞ്ഞ വാക്കുകൾ വൈറൽ
മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാന്‍ പറയണം. അതൊന്നും ഇനി ഈ നാട്ടില്‍ നടക്കില്ല’’
Post Your Comments