CinemaGeneralMollywoodNEWS

ഒരു ചെറുപ്പക്കാരനായ എന്നോട് അങ്ങനെ പെരുമാറുന്നത് കണ്ടു കോളേജില്‍ നിന്ന് ആ പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തു

അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വുമൺസ് കോളേജിലെ പരിപാടിക്ക് പോയത്

‘ഒരു ദലം മാത്രം’ എന്ന ഗാനരംഗമായിരുന്നു മലയാള സിനിമയിൽ അശോകനെ പ്രണയ നായകനായി അടയാളപ്പെടുത്തിയത്. പത്മരാജന്റെയും, കെജി ജോർജ്ജിന്റെയും സിനിമകളിൽ പരുക്കൻ കഥാപത്രങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയ അശോകന് പിന്നീട് പ്രണയ നായകനായും സിനിമയിൽ തിളങ്ങാൻ കഴിഞ്ഞു. ‘അമരം’ എന്ന സിനിമയിലൊക്കെ അഭിനയിച്ചു കഴിഞ്ഞു താൻ പെൺകുട്ടികൾ ഉൾപ്പടെയുള്ള ആരാധകരുടെ ഹരമായി നിൽക്കുമ്പോൾ ഒരു വുമൺ സ് കോളേജ് പ്രോഗ്രാമിന് പോയ അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് അശോകൻ.

“പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ പോകാൻ തീരുമാനിച്ചത് വേറൊന്നും കൊണ്ടല്ല. നമ്മുടെ തടി കേടാവാതെ തിരിച്ചെത്താൻ കഴിയും എന്നുള്ളത് കൊണ്ടാണ് അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വുമൺസ് കോളേജിലെ പരിപാടിക്ക് പോയത്. പക്ഷെ അവിടെ പോയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. എന്നെ കണ്ടതും പെൺകുട്ടികൾ തോണ്ടാനും പിച്ചാനുമൊക്കെ തുടങ്ങി. ഒരു ചെറുപ്പക്കാരനായ എന്നോട് പെൺകുട്ടികൾ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ അവിടുത്തെ അധ്യാപകർക്ക് അത് ദഹിച്ചില്ല. അവരെല്ലാം കന്യസ്ത്രീകൾ ആയതു കൊണ്ട് പ്രശ്നം കൂടുതൽ ഗുരുതരമായി എന്നോട് അതിരു കടന്ന പെൺകുട്ടികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. അങ്ങനെയൊരു സംഭവം സിനിമാ ജീവിതത്തിൽ എനിക്ക് അപൂർവമായിരുന്നു”. അശോകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button