
സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിൽ തിളങ്ങിനിന്ന നടിയാണ് കനക. തിരക്കുള്ള നായികയായി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ പദവിയിൽ അപ്രതീക്ഷിത പിന്‍വാങ്ങല്‍. അതിനു പിന്നിൽ നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവിക ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങിയ നടി ഇടക്കാലത്ത് വ്യാജ മരണവാർത്തയിലൂടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. വാർത്തകൾ നിഷേധിച്ചുകൊണ്ട് താന്‍ ജീവനോടെ ഉണ്ടെന്നും അറിയിച്ചു കനക തന്നെ രംഗത്ത് എത്തി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തിന്റെ ജീവിതത്തെകുറിച്ചാണ്. പ്രണയിച്ച ആളെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ആകെ പതിനഞ്ചു നാൾ മാത്രമാണ് നീണ്ടതെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനക പറഞ്ഞു.
read also:സിഗരറ്റ് കൊളുത്തുന്ന രംഗം ; നടൻ യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്
‘കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന് ദേവദസായിരുന്നു’ -കനക പറഞ്ഞു.
Post Your Comments