സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന മലയാള കുടുംബ ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ ജനുവരി 15ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദർശനത്തിനെത്തുക. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’.
ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
Post Your Comments