![](/movie/wp-content/uploads/2021/01/dileep-4.jpg)
വിജയ് ചിത്രം ‘മാസ്റ്റർ’ റിലീസ് ദിവസം തന്നെ ചിത്രം കാണാനെത്തി നടൻ ദിലീപ്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് ചാലക്കുടിയിലെ തിയേറ്ററിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂടാതെ റിലീസ് ദിവസം ദിലീപ് ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. “മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്. ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു… അതിനു തുടക്കം കുറിച്ച ഇളയ ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും ദിലീപ് കുറിച്ചു”.
.”ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ജെ.ഡി. എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ്ക്ക്. ഭവാനി എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ മാളവിക നായികയായെത്തുന്നു.
Post Your Comments