
ചെന്നൈ: പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കുന്നത്. തിയറ്ററിൽ ആദ്യ പ്രദർശനത്തിനെത്തുക വിജയ് നായകനായെത്തുന്ന ചിത്രം ‘മാസ്റ്റർ’ ആണ്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് കേരളത്തിൽ ഉൾപ്പടെയുള്ള വിജയ് ആരാധകർ കാത്തിരുന്നത്.
രാവിലെ നാലുമണിക്കായിരുന്നു ആദ്യ ഷോ. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. കോയമ്പത്തൂരിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
മാസ്റ്റർ ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകിയത്.
കേരളത്തിലെ തിയറ്ററുകൾ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തിയറ്ററുകള്‍ പ്രവർത്തിക്കുക.
Post Your Comments