CinemaGeneralLatest NewsMollywoodNEWS

അതില്‍ ഗുണവും ദോഷവുമുണ്ട്: വര്‍ഷങ്ങള്‍ക്കിപ്പുറം മറക്കാന്‍ കഴിയാത്ത അനുഭവം പറഞ്ഞു നദിയ മൊയ്തു

യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അങ്ങനെയാണ് ഗേളിയായി പെരുമാറിയത്

 

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്തിലെ വേഷം നടിയെന്ന നിലയില്‍ ഗുണവും ദോഷവും നല്‍കിയിട്ടുണ്ടെന്നു തുറന്നു പറയുകയാണ് നദിയ. ഇന്നും ഞാന്‍ പ്രേക്ഷകര്‍ക്ക് ഗേളി ആണെന്നും ഗേളിയെ സ്നേഹിച്ച പോലെ മറ്റൊരു കഥാപാത്രത്തെയും താന്‍ സ്നേഹിച്ചിട്ടില്ലെന്നും തുറന്നു പറയുകയാണ് താരം. ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന വനിതയുടെ പ്രത്യേക പംക്തിയിലായിരുന്നു തന്റെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ച് നദിയ മനസ്സ് തുറന്നത്.

“ഗേളി ഇത്ര വലിയ കഥാപാത്രമാണെന്ന ധാരണ ഒട്ടും ഇല്ലാതെയാണ് ഞാന്‍ അഭിനയിച്ചത്.  യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അങ്ങനെയാണ് ഗേളിയായി പെരുമാറിയത്. ഡ്രസ് പോലും ഞാനാണ് തെരഞ്ഞെടുത്തത്,  നീ എങ്ങനെയാണോ കോളേജില്‍ പോകുന്നത് അത് പോലെ വസ്ത്രം ഉപയോഗിച്ചോളൂ എന്ന് ഫാസില്‍ അങ്കിളും പറഞ്ഞു.  ആദ്യ ചിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കഥാപാത്രം അത് വലിയ ഭാഗ്യമാണ്.  ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണ്. അതിനു ഗുണവും ദോഷവുമുണ്ട്. ഏതു അഭിനേതാക്കളും കൊതിക്കുന്ന കഥാപാത്രം കിട്ടി എന്നതാണ് ഗുണം. നോക്കെത്താ ദൂരത്തിനു ശേഷം പിന്നീട് പല മികച്ച വേഷങ്ങളും ചെയ്തെങ്കിലും അതൊന്നും പ്രശസ്തിയില്‍ ഗേളിയെ കടന്നു പോയില്ല എന്നതാണ് ദോഷം. പക്ഷേ ആ ദോഷം എനിക്ക് പ്രശ്നമായിരുന്നില്ല. അത്രത്തോളം ഞാന്‍ ഗേളിയെ സ്നേഹിക്കുന്നു”. നദിയ മൊയ്തു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button