CinemaGeneralLatest NewsNEWS

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു

മോന്റെ കുഞ്ഞു വാവയാണ് എന്ന മട്ടില്‍ നേരത്തെ പറഞ്ഞു തുടങ്ങി

രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ ആദ്യത്തെ കുട്ടിക്ക് അച്ഛനമ്മയോട് ദേഷ്യം തോന്നുന്നത് പല വീടുകളിലും പതിവ് കാര്യമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുന്റെം’ എന്ന സിനിമ പോലും ചര്‍ച്ച ചെയ്തത് സമാനമായ വിഷമായിരുന്നു. എന്നാല്‍ രണ്ടാമത് ഗര്‍ഭം ധരിച്ചപ്പോള്‍ തങ്ങളുടെ ആദ്യത്തെ കുട്ടിക്ക് ഒരു തരത്തിലും വിഷമം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് നടി ശരണ്യ.

“മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോള് ഉണ്ടാകുന്നത്. ഇനിയൊരു മോളെ തരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസിലാക്കുക എന്നതായിരുന്നു. രണ്ടു മക്കളുണ്ടാകുമ്പോള്‍ പലയിടത്തും പതിവുള്ള കാര്യമാണ് മൂത്തയാളുടെ പരിഭവം. സ്നേഹം കുറഞ്ഞു പോകുമോ, പങ്കിട്ടു പോകുമോ എന്നൊക്കെയുള്ള തോന്നലുകള്‍ മൂത്തയാളുടെ മനസ്സിലുണ്ടാകാം. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. മോന്റെ കുഞ്ഞു വാവയാണ് എന്ന മട്ടില്‍ നേരത്തെ പറഞ്ഞു തുടങ്ങി. മെല്ലെ സ്നേഹം പങ്കിട്ടു പോകുമോ എന്നുള്ള തോന്നല്‍ അവനു മാറി. അനിയത്തിക്കുട്ടിക്ക് പങ്കിടുന്നതാണ് സ്നേഹം എന്ന വിചാരമായി അവന്”.

shortlink

Post Your Comments


Back to top button