‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്കര് എന്‍ട്രി വ്യക്തിപരമായി അത്ര ആഘോഷിച്ചിട്ടില്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ഓസ്കര് എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല എന്ന്സംവിധായകന്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ജല്ലിക്കട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഏറെ സന്തോഷം നല്കിയ വാര്‍ത്തയായിരുന്നു അത്. രാജ്യം അതിനെ പ്രതിനിധീകരിക്കാന്‍ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് എല്ലാവര്ക്കും ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ്. എന്നാല്‍ താന്‍ അത്ര ആഘോഷിച്ചില്ലെന്ന് ലിജോ പറഞ്ഞു.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കട്ട് ഒരുക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
Post Your Comments