മലയാളികള്‍ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. നായികമാർക്ക് പേര് വിളിച്ചാൽ ചിലർക്ക് ഇഷ്ടപ്പെടില്ല. അത്തരത്തിൽ ഒരു സംഭവം പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. സിനിമയില്‍ സഹസംവിധായകനായി തുടക്കം കുറിച്ച കാലത്ത് നടന്ന ഒന്നാണ് ലാല്‍ ജോസ് പങ്കുവച്ചത്.
നടൻ ജയറാം, മുകേഷ്, ജഗദീഷ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ നടിയാണ് സുനിത.നടിയുമായി ഉണ്ടായ ഒരു വാക്ക് തര്‍ക്കത്തെ കുറിച്ചാണ് ലാല്‍ ജോസ് തുറന്നു പറഞ്ഞത്.
”പൂക്കാലം വരവായി എന്ന കമൽ ചിത്രത്തിൽ സുനിതയും വേഷമിട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഞാനും സുനിതയും തമ്മില്‍ ഒരു വാക്ക് തര്‍ക്കം ഉണ്ടാകുന്നത്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്‍. രണ്ടുമൂന്ന് തവണ ഷോട്ട് റെഡി ആയി എന്ന് ഞാന്‍ സുനിതയോട് ചെന്ന് പറഞ്ഞിട്ടും സുനിത വന്നില്ല. കുറച്ച് കഴിഞ്ഞും സുനിത വരാതെ ആയപ്പോള്‍ ഞാന്‍ അതിന്റെ കാരണം തിരക്കി. അപ്പോള്‍ അവരുടെ ആയ ആണ് മറുപടി പറഞ്ഞത്. ഷോട്ട് റെഡി ആയെന്നു ഞാന്‍ സുനിതയെന്നു വിളിച്ചാണ് പറഞ്ഞത് എന്ന്. ഇത്രയും പ്രശസ്തയായ താരത്തിന്റെ പേരാണോ വിളിക്കുന്നത്? ഒന്നെങ്കില്‍ സുനിതാമ്മ എന്ന് വിളിക്കണം, അല്ലെങ്കില്‍ സുനിത മാഡം എന്ന് വിളിക്കണം എന്നുമാണ് ആയ പറഞ്ഞത്.
read also:മാസ്റ്ററിന് പിന്നാലെ തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമയെക്കുറിച്ചറിയാം
അത് കേട്ടപ്പോള്‍ എനിക്ക് ദേക്ഷ്യം വന്നു. ഇവിടെ ‘അമ്മ എന്നൊന്നും ആരും വിളിക്കില്ലെന്നും വിളിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് സുനിത എന്ന പേര് ഇട്ടിരിക്കുന്നതെന്നും അത് തന്നെ വിളിക്കത്തോളു എന്ന് ഞാനും ചൂടായി സംസാരിച്ചു. സംസാരം അതിരു കടന്ന് പോകുമെന്നായപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ കമല്‍ സാര്‍ ഇടപെടുകയും സംസാരം അവസാനിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ഷൂട്ടിങ് അവസാനിക്കും വരെ ഞാന്‍ സുനിതയുടെ സംസാരിച്ചിട്ടില്ല. ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.” ലാൽ ജോസ് പറഞ്ഞു
Post Your Comments